ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ജേതാവ്

കഴിഞ്ഞവര്‍ഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജംഗ്ഷനിലാണ് അനൂപ് ഭാഗ്യക്കുറിക്കട തുടങ്ങിയത്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും അനൂപ് തുടങ്ങും.

ലോട്ടറിയാണ് തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചതെന്നും അതുകൊണ്ടാണ് ലോട്ടറിക്കച്ചവടംതന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം.എ ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനൂപ്, സമ്മാനാര്‍ഹനായശേഷം കുറച്ചുനാള്‍ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്.

Read more

15.70 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അതില്‍നിന്ന് മൂന്ന് കോടിയോളം നികുതിയിനത്തില്‍ നല്‍കി. അനൂപിന് പണം കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കാമെന്ന് ലോട്ടറി വകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല.