കണ്ണൂരില്‍ കെട്ടിടത്തിന്റെ ബീം തകര്‍ന്നു; രണ്ട് മരണം

കണ്ണൂരില്‍ കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണ് രണ്ടു മരണം. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്.

വീട്ടുടമയായ ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, നിര്‍മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് അപകടം. വാര്‍പ്പ് കഴിഞ്ഞ ശേഷം പട്ടിക ഇളക്കി മാറ്റുന്നതിനിടെയില്‍ ബീം ഇളകി വീഴുകയായിരുന്നു.

Read more

അപകടത്തില്‍ വേറെ ആര്‍ക്കും പരിക്കുകളില്ല. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.