ആലുവയില്‍ ദുരഭിമാന കൊലയക്ക് ശ്രമം; അന്യ മതസ്ഥനെ പ്രണയിച്ചതിന് പതിനാലുകാരിയെ കീടനാശിനി കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍

ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ദൂരഭിമാന കൊലയക്ക് ശ്രമം. ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരില്‍ പതിനാലുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ആലുവ അലങ്ങാട് സ്വദേശി അബീസിനെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പിതാവിന്റെ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 8.30ന് ആയിരുന്നു സംഭവം നടന്നത്. കമ്പി വടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദിച്ച പാടുകളുമുണ്ട്. മര്‍ദ്ദനത്തിന് ശേഷം പിതാവ് പെണ്‍കുട്ടിയുടെ വായില്‍ വിഷം ഒഴിച്ചതായാണ് വിവരം.

പുല്ലിന് അടിക്കുന്ന കീടനാശിനി വായിലേക്ക് ഒഴിച്ചാണ് പ്രതി മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.