കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി; ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കും

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ.

അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.

പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ ആയാണ് ഇരുവരും കഴിഞ്ഞ തവണ ജയിച്ചത്. എംഎല്‍എ പദവി രാജിവെയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയത്.

തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.