നിലമ്പൂരിൽ വോട്ടെണ്ണൽ 15ാം റൗണ്ട് പിന്നിട്ടപ്പോൾ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 10000 കടന്നു. ഇതോടെ നിലമ്പൂരിൽ ജയം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ആര്യാടൻ ഷൗക്കത്ത്. ഒരിടത്തും ലീഡ് ഉയർത്താതെ എൽഡിഎഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. അതേസമയം ബിജെപി സ്ഥാനാർത്ഥിയെ പിന്തള്ളി പി വി അൻവർ കുതിക്കുകയാണ്. ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.