കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; മലക്കപ്പാറയിൽ 20കാരൻ കൊല്ലപ്പെട്ടു

അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

കാട്ടാന ആക്രമണം സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാട് കാട്ടാനയുടെ ആക്രമത്തിൽ യുവാവ് മരിച്ചിരുന്നു. യുവാവിൻ്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

Read more