ശബരിമല പാതയില്‍ ഒറ്റയാൻ ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

ശബരിമല പാതയില്‍ ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ഒറ്റയാന്‍ ഇറങ്ങിയത്. ആന റോഡില്‍ നിലയുറപ്പിച്ചതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Read more

ഇന്ന് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്. ഒറ്റയാന്റെ സാന്നിധ്യമുള്ളതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവിടെ തന്നെ തുടരുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീര്‍ത്ഥാടകര്‍.