തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ ദീപ- നിഥിന്‍ ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതോടെ വീട്ടുകാര്‍ ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു.
Read more
കുഞ്ഞിന്റെ പിതാവ് നിഥിിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് ജോലിക്കായി തിരികെ പോയത്. കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിിട്ടുണ്ട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







