കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആകാശ് തഴയശ്ശേരിൽ

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആലപ്പുഴ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴശ്ശേരിയിൽ. ഇത് ഒരു സാധാരണ ചലഞ്ച് അല്ലെന്നും രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക-രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണ് എന്നും ആകാശ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിങ്ങളുടെ രാഷ്ട്രീയ കണക്കുകൂട്ടൽ എത്രത്തോളം കൃത്യം ?കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്നായി മാറുന്ന കായംകുളം നിയമസഭ മണ്ഡലത്തിലെ ഈ തിരഞ്ഞെടുപ്പ്… രാഷ്ട്രീയ ചർച്ചകളും വിലയിരുത്തലുകളും എല്ലായിടത്തും സജീവമാണ്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ വിലയിരുത്തൽ എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കാൻ ഒരു അവസരം നിങ്ങൾക്കായി ഒരുക്കുകയാണ്.

യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം. ലിജു ഈ തിരഞ്ഞെടുപ്പിൽ നേടുന്ന വിജയ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്ന വ്യക്തിക്ക് 10,001/- രൂപ ഞാൻ സമ്മാനമായി നൽകുന്നതാണ്. ഇത് ഒരു സാധാരണ ചലഞ്ച് അല്ല…നിങ്ങളുടെ രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക-രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.

ചെയ്യേണ്ടത് വളരെ ലളിതം:
നിങ്ങൾ കരുതുന്ന ഭൂരിപക്ഷ സംഖ്യ കൃത്യമായി കമന്റായി രേഖപ്പെടുത്തുക.
ശ്രദ്ധിക്കുക:
1)ഒരാൾക്ക് ഒരു പ്രവചനം മാത്രം പരിഗണിക്കും
2)അവസാന തീയതിക്ക് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കില്ല
3)ഫലം പ്രഖ്യാപിച്ച ശേഷം കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്യും
അവസാന തീയതി: 03/05/2026