അടൂരില്‍ കാര്‍ കനാലില്‍ വീണ് മൂന്ന് മരണം; ഒരാളെ കാണാതായി

അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് മൂന്ന്  പേര്‍ മരിച്ചു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ആയൂര്‍ സ്വദേശികളാണ് മരിച്ച രണ്ടുപേര്‍. ഒരാളെ കാണാതായി.

കാറിലുണ്ടായിരുന്ന നാലുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

കായംകുളത്ത് വിവാഹ വസ്ത്രം എടുക്കാനായി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പത്തനംതിട്ട അടൂര്‍ കരുവാറ്റയിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതായി സംശയമുണ്ട്.