നടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് നടിയും മോഡലുമായ ഷഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെരാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകമാണെന്നും ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണമായതിനാല്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Read more

ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്കെടുത്താണ് ഷഹനയും സജാദും താമസിച്ചിരുന്നത്.