മലപ്പുറത്തെ മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കും; വി ശിവന്‍കുട്ടി

മലപ്പുറം നഗരസഭയിലെ സി.പി.എം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ഡി.ഡി.ഇയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകനായിരുന്നപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശശികുമാര്‍ നഗരസഭ അംഗ്വതം രാജിവെച്ചിരുന്നു. സിപിഎമ്മും ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരിക്കേണ്ട സമയത്ത് വിഷയത്തെ കുറിച്ച് പ്രതികരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.