കെ.വി തോമസിനെ്എതിരായ നടപടി; അച്ചടക്കസമിതി യോഗം ഇന്ന്

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസിനെതിരായ നടപടി സ്വീകരിക്കുന്നതില്‍ ഇന്ന് തീരുമാനം എടുക്കും. എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതി നടപടി തീരുമാനിക്കും. വിഷയത്തില്‍ കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക് സമിതിയ്ക്ക് കൈമാറുകയായിരുന്നു. പരാതി പരിശോധിച്ച ശേഷം സമിതി തീരുമാനം എടുക്കും.

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തതിലൂടെ അച്ചടക്ക ലംഘനമാണ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് കാണിച്ചതെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് സിപിഎമ്മുമായുള്ള മുന്‍ധാരണ പ്രകാരമാണ്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

Read more

കെ വി തോമസിവനെതിരായ നടപടി കെപിസിസിയ്ക്ക് തീരുമാനിക്കാമെന്നായിരുന്നു ആദ്യം എഐസിസിയുടെ നിലപാട്. എന്നാല്‍ കെ വി തോമസ് എഐസിസി അംഗമായതിനാല്‍ ഹൈക്കമാന്‍ഡാണ് നടപടിയെടുക്കേണ്ടത് എന്ന് കാണിച്ചാണ് കെപിസിസി കത്ത് നല്‍കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പടെ നീക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം.