ചെമ്പനരുവിയില്‍ കാട്ടാന വഴിയാത്രക്കാരനെ ചവിട്ടിക്കൊന്നു

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ കാട്ടാന വഴിയാത്രക്കാരനെ ചവിട്ടിക്കൊന്നു. കടമ്പുപാറ അമ്പലത്തിന് സമീപമായിരുന്നു ആക്രമണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മാനസിക അസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Read more

കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.