സാമൂഹ്യ സംഘർഷം ഇല്ലാതാക്കാൻ രാഷ്ട്രീയ-മത നേതാക്കളുടെ യോഗം വിളിക്കണം: വി.എം സുധീരൻ

സാമൂഹ്യ സംഘർഷം ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവ്വ-രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ ഒരു യോഗം എത്രയും വേഗത്തില്‍ വിളിച്ചു കൂട്ടുന്നത് ഉചിതമായിരിക്കും എന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വി.എം സുധീരൻ പറയുന്നു.

May be an image of text that says "V. M. Sudheeran GRA-777, Goureesapattom Pattom Palace P.O. Thiruvananthapuram4 Mob: 094471 03999 പ്രിയപ്പെട്ട മുഖ്യമന്ത്രി, 13.09.2021 കേരളത്തിൽ ആപൽക്കരമായ നിലയിൽ വളർന്നുവരുന്ന സാമൂഹ്യ സംഘർഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സർവ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ ഒരു യോഗം എത്രയും വേഗത്തിൽ വിളിച്ചു കൂട്ടുന്നത് ഉചിതമായിരിക്കും വേണ്ട ഇക്കാര്യത്തിൽ താല്‌പര്യപ്പെടുന്നു. നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് സ്‌നേഹപൂർവ്വം ശ്രീ പിണറായി വിജയൻ ബഹു. മുഖ്യമന്ത്രി വി.എം.സുധീരൻ"