പുറത്ത് നിന്നെത്തിയ സംഘം സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു; പ്രിന്‍സിപ്പള്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല; സംഭവം കണ്ണൂരില്‍

കണ്ണൂരില്‍ പുറത്ത് നിന്നെത്തിയ സംഘം സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് സ്‌കൂളില്‍ വാര്‍ഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തി അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികളെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അക്രമത്തിലേക്ക് നയിച്ച സാഹചര്യമെന്തെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.