ലോട്ടറിയിലൂടെ 'കാരുണ്യം': ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 57 കോടി കൈമാറി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരമുള്ള ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്ക്ക് 57 കോടി രൂപ കൈമാറി. സെക്രട്ടേറിയറ്റില്‍ ധന മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍.ബാലഗോപാലില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചെക്ക് ഏറ്റുവാങ്ങി.

Read more

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എബ്രഹാം റെന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ.ബിജോയ്, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) മായാ എന്‍.പിള്ള, ജോയിന്റ് ഡയറക്ടര്‍ എം.രാജ്കപൂര്‍ (ഓപ്പറേഷന്‍സ്) ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.