''ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, സി.ഇ.ടിക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു''

തിരുവനന്തപുരത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് വെയ്റ്റിംഗ് ഷെഡിലെ ഇരിപ്പിടം വെട്ടിമുറിച്ച സംഭവത്തെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍. വിദ്യാര്‍ത്ഥികളെല്ലാം സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി…. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,സിഇടിക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

CET (തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാര്‍ഥികള്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!

ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കര്‍ നല്‍കി. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി…. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,CETക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.

Read more