ഒരാഴ്ചയില്‍ 3000 കോടി നഷ്ടം. എന്നിട്ടും ഗൗതം അദാനി എനര്‍ജി മേഖലയിലെ ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരാഴ്ചയില്‍ മൂവായിരം കോടിയുടെ നഷ്ടമുണ്ടായിട്ടും ഗൗതം അദാനി ഇപ്പോഴും ലോകത്തിലെ മൂന്നാമത്തെ ഊര്‍ജ്ജ വ്യവസായി.2023 ലെ M3M Hurun Global Rich List ലാണ് എനര്‍ജിമേഖലയിലെ ലോകത്തിലെ മൂന്നാമത്ത ഏറ്റവും വലിയ വ്യവസായി ആയി ഗൗതം അദാനി നിലകൊള്ളുന്നത്. 53 ബില്യണ്‍ യു എസ് ഡോളറാണ് നിലവില്‍ അദാനി കുടുംബത്തിന്റെ ആസ്തിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ആസ്തിയില്‍ കഴിഞ്ഞ വര്‍ഷം 35 ശതമാനം ഇടിവുണ്ടായി. ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ സമ്പന്നനായി നില്‍ക്കുമ്പോഴാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ്അതോടെ ലോകെമെങ്ങും അദാനിഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയ വിലയിടിവ് ദൃശ്യമായിരുന്നു.

Read more

അതേ സമയം 82 ബില്യണ്‍ യു എസ് ഡോളറിന്റെ ആസ്തിയോടെ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ ടെലികോം വ്യവസായി ആയി തുടരുകയാണ്. ഏഷ്്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനവും മുകേഷ്അംബാനി ഇതുവരെ കൈവിട്ടിട്ടില്ല.