മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്.
വ്യാഴാഴ്ചയാണ് കുട്ടി മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.