'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ്‌ മേധാവിയായി മാറ്റി. അതേസമയം മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു.