നിലാൻഷിയുടെ ലോക റെക്കോഡ് മുടി ഇനി അമേരിക്കൻ മ്യൂസിയത്തിൽ 

ഏറ്റവും നീളം കൂടിയ മുടിയുള്ള ടീനേജ് കാരി എന്ന ലോകറിക്കോഡ് സ്വന്തമാക്കിയ ഗുജറാത്ത് മൊഡാസ സ്വദേശിനിയായ നിലാൻഷി പട്ടേലിന്റെ 200 സെന്റിമീറ്റർ നീളമുള്ള മുടിയാണ് മ്യൂസിയം ഷെൽഫിൽ പ്രവേശിക്കുക.

പന്ത്രണ്ടു കൊല്ലത്തിനു ശേഷം മുടി മുറിക്കാൻ തീരുമാനിച്ചപ്പോൾ മൂന്ന് ഓപ്‌ഷൻസ് ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന്,  ലേലം ചെയ്യുക രണ്ട്, ക്യാൻസർ രോഗികൾക്ക് സമ്മാനിക്കുക മൂന്ന്, മ്യൂസിയത്തിൽ അയക്കുക. താൻ മൂന്നാമത്തേത് തീരുമാനിക്കുകയായിരുന്നു. അമ്മ കാമിനി ബെൻ അവരുടെ മുടി ക്യാൻസർ രോഗികൾക്ക് കൊടുക്കും.(വീഡിയോ കാണാം)

ഡിസ്‌നി കഥകളിലെ നീളൻ മുടിക്കാരിയായ  ‘റാപുൻസെൽ’ ന്റെ പേരിലാണ് നിലാൻഷി അറിയപ്പെടുന്നത്. മുടി ഇല്ലെങ്കിലും ഇനിയും അങ്ങനെ വിളിക്കപ്പെടാനാണ് ഇഷ്ടം. മൂന്നുവട്ടം ലോകറിക്കാർഡ് നേടിയ നിലാൻഷി പറഞ്ഞു.

     സി ക്യുപിങ് 2004 ൽ

രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും നീളമുള്ള മുടി ചൈനാക്കാരി സി ക്യുപിങ് ന്റേതാണ്. 1973 ൽ പതിമൂന്നാം വയസ്സിൽ മുടി വളർത്താൻ തുടങ്ങിയ അവരുടെ മുടി 2004 ൽ അളക്കുമ്പോൾ 18 അടിയും 5 .54 ഇഞ്ചുമുണ്ടായിരുന്നു.