ദേ പോയി ദാ വന്നു, കോടീശ്വരനുമായി സുരേഷ് ഗോപി

മലയാളികള്‍ ഒരുപോലെ ഏറ്റെടുത്ത ഗെയിം ഷോയാണ് “നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍”. ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ച കോടീശ്വരനുമായി സുരേഷ് ഗോപി വീണ്ടുമെത്തുകയാണ്. എന്നാല്‍ സീസണ്‍ അഞ്ചുമായി സുരേഷ് ഗോപി ഇത്തവണ ഏഷ്യനെറ്റില്‍ അല്ല.

മഴവില്‍ മനോരമയിലാണ് ഇപ്രാവിശ്യം കോടീശ്വരന്‍ പരിപാടി എത്തുന്നത്. ഗെയിമില്‍ പങ്കു ചേരാനായുള്ള ആദ്യ ഘട്ടമായി ഏഴ് ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റില്‍ 9 മണിക്ക് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഉടന്‍ ആരംഭിക്കും.

ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായെത്തിയ “കോന്‍ ബനേഗ ക്രോര്‍പതി” ഹിറ്റായതോടെയാണ് മലയാളത്തിലും മറ്റ് പ്രാദേശിക ഭാഷകളിലും പരിപാടി ആരംഭിച്ചത്. മികച്ച റേറ്റിങ്ങാണ് മലയാളത്തില്‍ കോടീശ്വരന് ലഭിച്ചിരുന്നത്.

Read more