ഒന്ന് മാറ്റിപ്പിടിച്ചാലോ? ഷോ തുടങ്ങുന്നതിന് മുമ്പേ സര്‍പ്രൈസുമായി മോഹന്‍ലാല്‍; ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്..

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ഷോയുടെ മലയാളം സീസണിനും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ അപൂര്‍വ്വ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവതാരകന്‍ മോഹന്‍ലാല്‍ ഇപ്പോള്‍.

മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ആദ്യത്തെ രണ്ട് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ പ്രതിനിധികളായ കോമണര്‍ മത്സരാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. റസ്മിന്‍ ബായ്, നിഷാന എന്നിവരാണ് ഈ രണ്ട് മത്സരാര്‍ത്ഥികള്‍.

കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍ ബായ്, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിഷാന. ബിഗ് ബോസിലെ പതിവിന് വിപരീതമായാണ് ഇത്തവണ രണ്ട് കോമണര്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

സീസണ്‍ 5 മുതലാണ് കോമണര്‍ മത്സരാര്‍ത്ഥി എത്താന്‍ ആരംഭിച്ചത്. സീസണ്‍ 5ല്‍ ഗോപിക ഗോപി എന്ന ഒറ്റ മത്സരാര്‍ത്ഥി മാത്രമാണ് ഉണ്ടായത്. മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ലോഞ്ച്.