ഒരു ഫോണ്‍ വാങ്ങണമെന്ന ചെറിയ സ്വപ്‌നവുമായെത്തി, കോടിപതിയായി മടക്കം; അമ്പരപ്പിച്ച് ബബിത

ബബിത ടേഡ് എന്ന യുവതി “കോന്‍ ബനേഗാ കോര്‍പതി” എന്ന ഗെയിംഷോയിലൂടെ കോടിപതിയായപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. നടന്‍ അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പതിനൊന്നാം സീസണിലാണ് ബബിത അത്ഭുത പ്രകടനം കാഴ്ചവെച്ചത്.

ആന്ധ്രാ പ്രദേശിലെ അമരാവതിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരിയാണ് ബബിത. 1500 രൂപയാണ് ശമ്പളം. മത്സരത്തില്‍ വിജയിച്ചാല്‍ ആ പണം കൊണ്ട് എന്തു ചെയ്യുമെന്ന് ചോദ്യം. ബിഗ് ബിയെപ്പോലും ഞെട്ടിച്ച് മറുപടിയെത്തി, ഒരു ഫോണ്‍ വാങ്ങണം.

കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരൊറ്റ ഫോണ്‍ മാത്രമാണ് ഇപ്പോഴുള്ളത്, മത്സരത്തില്‍ മോശമില്ലാത്ത തുക കിട്ടിയാല്‍ ആദ്യത്തെ പ്രാമുഖ്യം ഫോണിനായിരിക്കുമെന്ന് ബബിത പറഞ്ഞു. ബബിതയ്ക്ക് തന്റെ സമ്മാനമായി ഒരു ഫോണ്‍ നല്‍കുകയും ചെയ്തു ബിഗ് ബി.