ഇവളെന്റെ ഭാര്യ; ഫ്രാന്‍സിലേക്ക് പോകുന്നത് അമൃത ശ്രീയ്ക്ക് സപ്പോര്‍ട്ട് നല്‍കാന്‍; ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കേരളത്തില്‍ വളരണമെന്ന് ആഗ്രഹമുണ്ട്; ജീവിതം പറഞ്ഞ് അപര്‍ണ മള്‍ബറി

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മത്സരാര്‍ത്ഥിയാണ് വിദേശിയായ അപര്‍ണ മള്‍ബറി. വിദേശിയാണെങ്കിലും ഷോയിലും പുറത്തും നല്ല മലയാളം പറഞ്ഞ് അപര്‍ണ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ വ്യക്തി ജീവിതം ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അപര്‍ണ.

കേരളത്തില്‍ നിന്ന് പതിനഞ്ചു വയസ്സായ ശേഷമാണ് ഞാന്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സില്‍ ഞാനൊരു പ്യുവര്‍ മലയാളിയാണ്. ഫ്രാന്‍സിലേക്ക് ഞാന്‍ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ്. അവള്‍ ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. ഞാന്‍ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല. ഞാനും അമൃത ശ്രീയും സിംപിള്‍ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാന്‍സിലെത്തുമ്പോള്‍ ഫുള്‍ ഫാമിലി ഓറിയന്റഡ് ആണ്. ലൈഫില്‍ അധികം ഫോഴ്സ് കൊടുക്കാത്ത ആളാണ് ഞാന്‍. എന്തെങ്കിലും ഒരു അവസരം വന്നാല്‍ തനിക്ക് പറ്റിയ കാര്യമാണോ എന്നൊക്കെ നോക്കിയ ശേഷമാണു അതിനൊപ്പം പോകുക.

ബിഗ് ബോസ് ഷോയ്ക്കിടയില്‍ അപര്‍ണ തന്റെ ജീവിതപങ്കാളി അമൃത ശ്രീയെ പരിചയപ്പെടുത്തുകയും തങ്ങള്‍ ലെസ്ബിയന്‍ കപ്പിള്‍സാണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ”അച്ഛന്‍, അമ്മ, പിന്നെ എന്റെ ഭാര്യ” എന്നാണ് അന്ന് അപര്‍ണ മറുപടി നല്‍കിയത്. നിയമപ്രകാരം വിവാഹിതരായവരാണ് അപര്‍ണയും അമൃത ശ്രീയും.

എത്ര വര്‍ഷം ഇവിടെ ഉണ്ടാകുമോ എന്നൊന്നും അറിയില്ല. ഞാന്‍ തിരികെ പോകുമോ എന്നും അറിയില്ല. ഇവിടെ നിന്നാകുമോ എനിക്ക് കുട്ടികളുണ്ടാവുക എന്നൊന്നും അറിയില്ല. ഞാന്‍ വളര്‍ന്ന പോലെ എന്റെ കുഞ്ഞുങ്ങള്‍ വളരണമെന്നൊരു ആഗ്രഹം ഉണ്ട്. കാരണം ഇവിടെ എന്റെ കുട്ടിക്കാലം അത്രയും മനോഹരമായിരുന്നു. അമൃതയാണ് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഫ്രാന്‍സിലും ഉണ്ടാകണം. 8 വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് തുടങ്ങിയിട്ട്’. അപര്‍ണ പറഞ്ഞു.

ഫ്രാന്‍സില്‍ വേറൊരു ജീവിതമാണ്. എനിക്ക് ഫ്രഞ്ച് അറിയില്ല. ഫ്രാന്‍സിനേക്കാള്‍ കൂടുതല്‍ എനിക്ക് ബന്ധങ്ങളുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലാണ് ഞാന്‍ കുറച്ചേറെ കാലം ജീവിച്ചത്, അവിടെ എനിക്ക് ഒരു കമ്മ്യൂണിറ്റിയുണ്ട്. എന്റെ അച്ഛനും കുടുംബവുമൊക്കെ അവിടെയാണ്. കേരളത്തോട് എനിക്ക് വല്ലാത്തൊരു ആത്മബന്ധമാണുള്ളത്. 15 വയസ്സു വരെ ഞാന്‍ കേരളത്തിലാണ് വളര്‍ന്നത്. പിന്നെയാണ് ഹയര്‍ എഡ്യുക്കേഷനു വേണ്ടി യുഎസിലേക്ക് പോയത്. കോളേജ് ഡിഗ്രി എടുത്തതിനു ശേഷം ഞാന്‍ ഫ്രാന്‍സിലേക്ക് മാറി. അവിടെ ടീച്ചറായി വര്‍ക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് കേരളത്തില്‍ വന്ന് പഠിപ്പിക്കാന്‍ അവസരം കിട്ടിയതെന്നും അപര്‍ണ അഭിമുഖത്തില്‍ വ്യക്തമാക്കി.