നടിക്ക് അച്ഛനുമായി അവിഹിതബന്ധം, എന്നെയും അമ്മയെയും ഉപദ്രവിച്ചു; രുപാലിക്കെതിരെ കടുത്ത ആരോപണം

പ്രശസ്ത സീരിയല്‍ താരം രുപാലി ഗാംഗുലിക്കെതിരെ ആരോപണങ്ങളുമായി ഇഷ വര്‍മ്മ. രുപാലിയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഇഷ വര്‍മ്മ. ഇഷയുടെ അമ്മ സ്വപ്നയുമായി വിവാഹിതനായിരിക്കെ പിതാവ് അശ്വിനുമായി രുപാലി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്നാണ് ആരോപണം.

2020ല്‍ ഇക്കാര്യം ഇഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ വിഷയത്തില്‍ ഇഷ വീണ്ടും പ്രതികരിച്ചു.

”ഈ ആരോപണങ്ങളോട് രുപാലിയും അശ്വിനും എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. രുപാലിക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന് അശ്വിന്‍ പറയുന്നത് നുണയാണ്. എന്റെ അമ്മയും അച്ഛനും പങ്കിട്ടിരുന്ന കിടക്കയിലേക്കാണ് രുപാലി എത്തിയത്. എന്നേയും അമ്മയേയും ശാരീരികമായും മാനസികമായും വളരെയെധികം അവര്‍ ഉപദ്രവിച്ചിട്ടുണ്ട്.”

”വൈകാരികമായും രുപാലി ഞങ്ങളെ തളര്‍ത്തി. ഈ സമയങ്ങളില്‍ ഞാന്‍ കുട്ടിയായിരുന്നു. അന്ന് കടന്നുപോയ അനുഭവങ്ങളെ കുറിച്ച് ഒരിക്കലും കള്ളം പറയില്ല. ഞാനും അമ്മയും ഒരുപാട് സഹിച്ചു. വളരെയധികം കഷ്ടപ്പെട്ടു. അവര്‍ക്കുണ്ടായിരുന്ന എക്‌സ്‌പോഷറും അന്ന് ഞങ്ങള്‍ക്ക് ഇല്ലായിരുന്നു” എന്നാണ് ഇഷ പറയുന്നത്.

അതേസമയം, ഇഷയുടെ ആരോപണങ്ങളെ തള്ളി അവരുടെ പിതാവ് അശ്വിന്‍ രംഗത്തെത്തി. വിവാഹിതരായവര്‍ ബന്ധം വേര്‍പെടുത്തുന്നതിന് പല കാരണങ്ങളുമുണ്ട്. സ്വപ്നയുമായുള്ള ബന്ധത്തില്‍ ഒന്നിലധികം വിഷയങ്ങളുണ്ടായിരുന്നു. അതിനാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. രുപാലിക്ക് ഇതില്‍ പങ്കില്ല എന്നാണ് അശ്വിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read more