ലോക്ഡൗണില്‍ ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നു; 'ഹിറ്റ് മി ചലഞ്ച്' ഏറ്റെടുത്ത് സിനിമാ-സീരിയല്‍ താരങ്ങള്‍

ലോകം മുഴുവന്‍ കോവിഡ് ഭീഷണി തുടരവെ രാജ്യം ലോക്ഡൗണിലാണ്. ആളുകള്‍ വീടുകളില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ലോക്ഡൗണില്‍ ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഗാര്‍ഹിക പീഡനത്തിനെതിരെ “ഹിറ്റ് മി ചലഞ്ച്” ഏറ്റെടുത്തിരിക്കുകയാണ് സിനിമാ-സീരിയല്‍ താരങ്ങള്‍.

നടി ശ്വേതാ തിവാരിയാണ് ഹിറ്റ് മി ചാലഞ്ചിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്വേത ഒരാളെ അടിക്കുന്നതായാണ് വീഡിയോ ആരംഭിക്കുന്നത്. കരണ്‍ വീര്‍ മെഹ്‌റ, റിഷിന കന്താരി, പ്രിയങ്ക കലാന്ത്രി, ശരദ് മല്‍ഹോത്ര, ദെബീന ബനര്‍ജി, രൊമാഞ്ച് മെഹ്ത, കൃപ് കപൂര്‍ സൂരി എന്നിവരും വീഡിയോയിലുണ്ട്.

https://www.instagram.com/tv/B_eiZZ6pMpB/?utm_source=ig_embed

ഓരോ താരങ്ങളുടെ വീഡിയോയും എഡിറ്റ് ചെയ്താണ് ശ്വേത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഗാര്‍ഹിക പീഡനത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് കമന്റുകള്‍ വരുന്നത്. ഇത് വൈറസിനേക്കാള്‍ ക്രൂരം എന്ന കമന്റുകളുമുണ്ട്.