‘നിന്റെ തന്തയാണോ?’ എന്ന് കമന്റ്, താങ്കളുടെ അമ്മയോട് ചോദിക്കെന്ന് മറുപടി; ചര്‍ച്ചയായി ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ്

അവഹേളനപരമായ കമന്റിന് കുറിക്കുന്ന കൊള്ളുന്ന മറുപടി നല്‍കി നടന്‍ ശ്രീനിഷ് അരവിന്ദ്. ഒരു പ്രതിമയ്ക്ക് ഒപ്പമുള്ള സെല്‍ഫി ”ആളെ മനസിലായോ” എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് ആണ് അവഹേളിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്.

”നിന്റെ തന്തയാണോ?” എന്ന കമന്റിനാണ് ശ്രീനിഷ് മറുപടി കൊടുത്തിരിക്കുന്നത്. ”അല്ല ബ്രോ…താങ്കളുടെ അമ്മയോട് ചോദിക്കു പറയും ഇതാരാണ് എന്ന്..” എന്നാണ് ശ്രീനിഷിന്റെ മറുപടി. പിന്നാലെ വിചിത്രമായ മറുപടിയുമായി കമന്റ് ഇട്ടയാളും രംഗത്തെത്തി.

”ഹാവൂ അങ്ങനെയെങ്കിലും മറുപടി തന്നല്ലോ.. ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്” എന്നാണ് കമന്റിട്ടയാളുടെ മറുപടി. തന്തക്ക് വിളിച്ചിട്ടാണല്ലോ വലിയ ഫാന്‍ ആണെന്ന് പറയുന്നത് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഈ കമന്റിന് നേരെ ഉയരുന്നുണ്ട്.

 'ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്' എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി!

മലയാളം, തെലുങ്ക് സീരിയല്‍ രംഗത്ത് സജീവമായ ശ്രീനിഷ് ശ്രീമന്തുഡു എന്ന തെലുങ്ക് സീരിയലിലാണ് വേഷമിടാന്‍ ഒരുങ്ങുന്നത്. മകള്‍ നിലയ്‌ക്കൊപ്പവും പേളിക്കൊപ്പവും ലോക്ഡൗണ്‍ കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.