കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി നിര്യാതനായി. മധുരയിലെ ശരവണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.  കാൻസർ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിക്കുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് നടന്റെ  ദയനീയാവസ്ഥ സോഷ്യൽ മീഡിയയിലൂടെ  ലോകം അറിയുന്നത്. പിന്നാലെ നടന് വിജയ് സേതുപതി, സൂരി, ശിവകാർത്തികേയൻ, ചിമ്പു, സൗന്ദരരാജ തുടങ്ങിയ താരങ്ങൾ സഹായവുമായി  എത്തിയിരുന്നു.

30 വർഷമായി തമിഴ് സിനിമാലോകത്ത് 140-ലധികം ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത തവസി രജനികാന്ത്, ശിവകാർത്തികേയൻ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.