വില്ലത്തരം വിടാതെ ബോബി ഡിയോള്‍; ഇനി ദളപതിയോട് ഏറ്റുമുട്ടും, കാത്തിരുന്ന അപ്‌ഡേറ്റ് എത്തി

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് എത്തി. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണിത്. ദളപതി 69ല്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായി എത്തും എന്ന അപ്‌ഡേറ്റ് ആണ് പുറത്തെത്തിയിരിക്കുന്നത്.

തൊണ്ണൂറുകളിലെ മിന്നും താരമായിരുന്ന ബോബി ഡിയോളിന് കരിയറില്‍ കൂടുതലും പരാജയങ്ങളായിരുന്നു. എന്നാല്‍ രണ്‍ബിര്‍ കപൂറിന്റെ വില്ലനായി ‘അനിമല്‍’ എന്ന സിനിമയില്‍ എത്തിയതോടെയാണ് ബോബി ഡിയോളിന്റെ തലവര മാറിയത്. ഊമയായ ഗംഭീര വില്ലനെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. പിന്നാലെ പവന്‍ കല്യാണ്‍ ചിത്രം ‘ഹരി ഹര വീര മല്ലു’വില്‍ വില്ലനായി എത്തി.

Image

സൂര്യ ചിത്രം ‘കങ്കുവ’ ആണ് ബോബി ഡിയോളിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിലും വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുന്നത്. ഇതിന് ശേഷം നന്ദമൂരി ബാലകൃഷ്ണയുടെ വില്ലനായും ബോബി വേഷമിടും. അതേസമയം, ഒക്ടോബര്‍ നാലിന് പൂജ നടക്കുന്ന ദളപതി 69ന്റെ ഷൂട്ടിംഗ് അഞ്ച് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു ഗാനമാകും ചിത്രീകരിക്കുക. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം പൂജ ഹെഗ്ഡെ വീണ്ടും ‘ദളപതി 69’ലൂടെ വിജയ്യുടെ നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read more