കാൻസർ ബാധിച്ച് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിൽ  നടൻ തവസി; കൈത്താങ്ങുമായി ശരവണൻ: വീഡിയോ

ഹാസ്യതാരം തവസി ക്യാൻസര്‍ ബാധിച്ച് അവശ നിലയിൽ. തമിഴ് മാധ്യമങ്ങളാണ് തവസിയുടെ  അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത കണ്ട് നടന്റെ  ചികിത്സാചെലവ് ഏറ്റെടുത്തിരിക്കുകയാണ് ഡിഎംകെ, എംഎൽഎയായ ശരവണൻ.

തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. അദ്ദേഹത്തെ ഇപ്പോൾ കണ്ടാൽ പെട്ടന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.  മൂന്ന് പതിറ്റാണ്ടായി സിനിമാലോകത്തുള്ള താരമാണ് തവസി. കിഴക്ക് ചീമയിലേ ആണ് ആദ്യമായി അഭിനയിച്ച ചിത്രം. രജനികാന്തിന്‍റെ പുതിയ ചിത്രമായ അണ്ണാത്തേയിലും അഭിനയിച്ചിട്ടുണ്ട്.

ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.