"അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്" താനൂർ അപകടത്തിൽ അനുശോചിച്ച് മഞ്ജു വാര്യർ

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം ഇന്ന കേരളത്തിന്റെ കണ്ണുനീരാണ്. നിരവധി പ്രമുഖർ ഇതിനോടകം തന്നെ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ താനൂർ അപകടത്തിൽ തനിക്കുണ്ടായ വേദന പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. ഫെയ്സ്ബുക്ക് കുരിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ..”ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകൾ