പൊടി പാറുന്ന യുദ്ധവുമായി 29 വർഷത്തിനു ശേഷം ടോമും ജെറിയും ബിഗ്സ്ക്രീനിലേക്ക്; ട്രെയിലർ

മിനിസ്ക്രീൻ  ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും വെള്ളിത്തിരയിലേയ്ക്ക്. ചിത്രത്തിന്‍റെ ട്രെയിലര്‍ നിർമ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്സ് പുറത്തുവിട്ടു.

ന്യൂയോർക്ക് സിറ്റിയിലെ ആഡംബര ഹോട്ടലിൽ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ജെറിയും ജെറിയെ പിടിക്കാൻ ടോമും എത്തുന്നതാണ് സിനിമയുടെ കഥാസാരം.

വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ. ക്ലോയി ഗ്രേസ്, മൈക്കൽ പെന, ഫോബ് ഡെലനി എന്നിവരാണ് മറ്റ് താരങ്ങൾ.

29 വര്‍ഷത്തിനു ശേഷമാണ് ഒരു ടോം ആന്‍ഡ് ജെറി ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. 2021 മാര്‍ച്ച് 5 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തിയതി.