അവസരങ്ങള്‍ കുറഞ്ഞത് നിര്‍മ്മാതാക്കളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍, നഷ്ടബോധമില്ല; തുറന്നുപറഞ്ഞ് നടി

സിനിമയില്‍ തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞത് നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതു കൊണ്ടാണെന്ന് നടി താന്‍ഡീ ന്യൂട്ടന്‍. ഹോളിവുഡ് നിര്‍മ്മാതാക്കളോട് നോ പറഞ്ഞതു കൊണ്ട് കരിയറില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് ബ്രിട്ടീഷ് താരം പറഞ്ഞത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ യാതൊരു നഷ്ടബോധവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നിരവധി പേരില്‍ നിന്ന് ഇത് എനിക്കറിയാം. കാരണം അവര്‍ക്ക് ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നു കൊടുക്കണം എന്നാണ് താന്‍ഡീ പറയുന്നത്. എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി. ഹോളിവുഡിലെ ലൈംഗിക ചൂഷങ്ങള്‍ക്കെതിരെ ഉയര്‍ന്ന് മീ ടൂ മൂവ്മെന്റിന്റെ ശക്തമായ സപ്പോര്‍ട്ടറാണ് താന്‍ഡീ.

മിഷന്‍ ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളില്‍ താന്‍ഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് അടുത്തിടെ അഭിനയിച്ചത്.