മിയ ഖലീഫ വീണ്ടും പ്രണയത്തില്‍; കാമുകനെ പരിചയപ്പെടുത്തി താരം

നടി മിയ ഖലീഫ വീണ്ടും പ്രണയത്തില്‍. പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ ജയ് കോര്‍ട്ടെസുമായുള്ള പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മിയ പങ്കുവെച്ചിരിക്കുന്നത്. റോബേര്‍ട്ട് സാന്‍ബെര്‍ഗ് ആയിരുന്നു മിയയുടെ മുന്‍ ഭര്‍ത്താവ്.

ജയ് കോര്‍ട്ടെസ് പ്രശസ്ത ഗായകനാണ്. താരത്തിന്റെ ആദ്യ ആല്‍ബം ഫാമൗസ് ബില്‍ബോര്‍ഡ് 200 ലിസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും ട്രിപ്പിള്‍ പ്ലാറ്റിനം സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തിരുന്നു. ജയ് ജനിച്ചത് പ്യൂര്‍ട്ടോറിക്കോയില്‍ ആണെങ്കിലും ന്യൂജേഴ്സിയിലാണ് വളര്‍ന്നത്.

ജയ് കോര്‍ട്ടെസ് ജനപ്രിയ കലാകാരനായ ബാഡ് ബണ്ണിയുമായി ഒരു ഗാനം പുറത്തിറക്കിയിരുന്നു. ഇത് ബില്‍ബോര്‍ഡ് ഹോട്ട് 100 ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടി, പിന്നീട് ഇരുവരും 2021ലെ ഗ്രാമികളില്‍ ഗാനം അവതരിപ്പിച്ചു.

അതേസമയം, ഏറെ നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു റോബേര്‍ട്ടും മിയയും ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്. ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

View this post on Instagram

A post shared by Mia K. (@miakhalifa)