കിം കദാര്‍ഷ്യനെ ഡിവോഴ്‌സ് ചെയ്യുകയാണെന്ന് ഭര്‍ത്താവ്; അദ്ദേഹം മാനസിക രോഗത്തിനടിമയെന്ന് താരം

അമേരിക്കന്‍ താരം കിം കദാര്‍ഷ്യനോട് മാപ്പ് ചോദിച്ച് ഭര്‍ത്താവും പോപ്പ് ഗായകനുമായ കെയിന്‍ വെസ്റ്റ്. കിമ്മിനെ ഡിവോഴ്‌സ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് കഴിഞ്ഞ ദിവസം കെയിന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ കെയ്‌നിന് ബൈപോളാര്‍ മാനസികരോഗം ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുപാതത്തോടെ പെരുമാറണം എന്നും കിം ട്വീറ്റ് ചെയ്തു.

“”കെയ്ന്‍, അതി ബുദ്ധിമാനും അത്ര തന്നെ സങ്കീര്‍ണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ഗായകന്‍, കറുത്ത വര്‍ഗക്കാരന്‍, വളരെ വേജദനാജനകമായ രീതിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദമാണ് ജീവിതത്തില്‍ അനുഭവിക്കുന്നത്. കെയിന്റെ ഏകാന്തത ബൈപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ ഇരട്ടിയാകുന്നു. കെയ്‌നെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങള്‍ പ്രശ്‌നമായി നോക്കി കാണേണ്ട”” എന്നാണ് കിം കദാര്‍ഷ്യന്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് കെയ്ന്‍ രംഗത്തെത്തിയത്. “”തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. അവള്‍ എന്നെ സംരക്ഷിച്ചത് പോലെ ഞാന്‍ ഒരിക്കലും അവളെ സംരക്ഷിച്ചില്ല. നിന്നെ ഞാന്‍ വേദനിപ്പിച്ചുവെന്നറിയാം. നീ എന്നോട് ക്ഷമിക്കണം. എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി”” എന്ന് കെയ്ന്‍ കുറിച്ചു.

കിം തന്നെ ലോക്ക് ചെയ്യാന്‍ ശ്രമിച്ചു അതിനാല്‍ തനിക്ക് ഡിവോഴ്‌സ് വേണം എന്നായിരുന്നു കെയ്ന്‍ വെസ്റ്റ് നേരത്തെ ട്വീറ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കെയ്‌നിനെ കാണാനെത്തിയിരുന്നു.