പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം നടത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്ന് വാര്‍ത്ത, എതിര്‍പ്പുമായി ആരാധകര്‍

 

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഹൃദയത്തിലും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ജോഡികളായാണ്് അഭിനയിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.

പിതാക്കന്മാരെ പോലെ തന്നെ ചെറുപ്പം മുതല്‍ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യല്‍ മീഡിയയില്‍ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. സൗഹൃദത്തെ സൗഹൃദമായി മാത്രം കാണൂ എന്നാണ് കൂടുതല്‍ പേരും കമന്റുകളായി അറിയിക്കുന്നത്.

അടുത്തിടെ മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചിരുന്നു. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

സമയമാവുമ്പോള്‍ പ്രിയന്‍ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനായെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.