കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യെസ്മ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെതിരെയാണ് ഹര്‍ജി. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വെങ്ങാന്നൂര്‍ സ്വദേശിയായ നടന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. യെസ്മ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും സംവിധായികക്കുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. നഗ്‌നനായി അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
എന്നാല്‍ 90 ശതമാനം നഗ്നനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒ.ടി.ടി പ്ലാറ്റ്‌ഫോം അധികൃതരുടേയും വിശദീകരണം. കോണ്‍ട്രാക്ട് സൈന്‍ ചെയ്ത ശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത് എന്നാണ് നടന്‍ പറഞ്ഞത്.
Read more
അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു എന്നും നടന്‍ വ്യക്തമാക്കിയിരുന്നു. സമാന അനുഭവം പങ്കുവച്ച് മലപ്പുറംകാരിയായ യുവതിയും ബാലരാമപുരം സ്വദേശിയായ നടനും രംഗത്തെത്തിയിരുന്നു.