“കെജിഎഫ്” എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് യഷ്. കെജിഎഫ് 2വിനായി കാത്തിരിക്കുകയാണ് ആരാധകരും. യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ വൈറലാവുന്നത്.
“ഗലി ഗലി മേം..” എന്ന ഗാനത്തിനൊപ്പം താരവും ഭാര്യയും ചുവട് വയ്ക്കുന്ന വീഡിയോ തരംഗമാവുകയാണ്. “ഞാന്‍ ഇപ്പോഴും നിന്റെ ഈണങ്ങള്‍ക്കൊത്ത് ചുവട് വയ്ക്കുകയാണ്” എന്നാണ് രാധിക വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
Read more
കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ തിരക്കുകളിലാണ് താരം. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെജിഎഫ് ചാപ്റ്റര്‍ വണ്ണിന് മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.