ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് യാമി ഗൗതം. പൃഥ്വിരാജ് നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് യാമി. വിക്കി ഡോണർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
ഇപ്പോഴിതാ തന്നെ ഒരു ടിവി ഷോയിൽ നിന്നും പുറത്താക്കിയതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആ നിമിഷം തന്നെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു എന്നാണ് യാമി പറയുന്നത്.
“ഷോബിസ് ചിത്രീകരണത്തിന്റെ ആദ്യ ദിവസം ഒരു സീനിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ ഷൂട്ടിംഗ് ദിവസം ഒരു സീനിൽ ഞാൻ എന്തോ ചോദ്യം ചോദിച്ചു, എല്ലാവരും എന്നെ തുറിച്ചുനോക്കി ‘എനിക്ക് എങ്ങനെ ചോദ്യം ചെയ്യാൻ സാധിക്കും?’ എന്ന ഭാവത്തിൽ.
അടുത്ത ദിവസം ഞാൻ സെറ്റിൽ തിരിച്ചെത്തി എന്റെ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്ന് ‘നിങ്ങൾക്ക് വീട്ടിലേക്ക് പോകാം’ എന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ വളരെ വിഷമം തോന്നി, പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, ആ സംഭവം പ്രധാനപ്പെട്ടതായിരുന്നു. തുടരാനുള്ള അഭിനിവേശം കണ്ടെത്താൻ ആ സംഭവം എന്നെ സഹായിച്ചു.
Read more
ഞാൻ ഈ ഫീൽഡ് വിടാൻ ആഗ്രഹിച്ചു. ഇവിടെനിന്ന് പോയതിന് ശേഷം കൃഷിപ്പണിയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു പിന്നീട് ഉറി, ബാല എന്നീ സിനിമകൾ പുറത്തിറങ്ങി. ഈ സമയത്ത് എനിക്ക് സിനിമയിൽ തുടരണമെന്നു തോന്നി. ആളുകൾ എന്ത് പറഞ്ഞാലും കാര്യമില്ല, നിങ്ങളുടെ കുടുംബമാണ് പ്രധാനം”