മലയാള സിനിമ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി വേർഷൻ ‘മിസിസ്’ ബാൻ ചെയ്യണമെന്ന ആവശ്യവുമായി പുരുഷാവകാശ സംഘടന രംഗത്ത്. സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ (SIFF) എന്ന സംഘടനയാണ് ആവശ്യവുമായി രംഗത്തെത്തിയത്. പുരുഷ വിരുദ്ധമാണ് സിനിമയിലെ ഉള്ളടക്കമെന്നാണ് ആക്ഷേപം ഉയരുന്നത്.
സാന്യ മൽഹോത്ര നായികയായി എത്തിയ ‘മിസിസ്’ എന്ന സിനിമ പുരുഷന്മാരെ കൂട്ടത്തോടെ മോശമായി ചിത്രീകരിക്കുക എന്ന ഒറ്റ ഉദ്ദേശത്തോട് കൂടി നിർമിച്ചെടുത്തതാണ് സംഘടന പറയുന്നത്. പച്ചക്കറി അരിയുന്നതും പാചകം ചെയ്യുന്നതും ഇത്ര വലിയ പണി ആണോ? എന്നാണ് പുരുഷാവകാശ സംഘടനയുടെ ചോദ്യം. കുറച്ച് പച്ചക്കറി നുറുക്കുന്നതിനും ഗ്യാസിൽ ഭക്ഷണം പാകം ചെയ്യുന്നതിലും എന്ത് സ്ട്രെസ് ആണ് സ്ത്രീകൾക്ക് ഉണ്ടാകുന്നതെന്നും സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾക്കും പുരുഷന്മാരാണ് കാരണമെന്നുമാണ് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
View this post on Instagram
ഒരു ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ടാ സിനിമയാണ് മിസിസ് എന്നും പുരുഷന്മാരെ കളിയാക്കുകയും മോശമായും ചിത്രീകരിക്കുന്ന എല്ലാത്തിനെയും എതിർക്കണമെന്നുമാണ് ഈ സംഘടന പറയുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് മിസിസ്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ പ്രകടനത്തിന് സാന്യ മൽഹോത്രക്ക് ലഭിക്കുന്നത്.







