ലെഗ്പീസ് കടയില്‍ ബീഫ് തൂക്കിയിരിക്കുന്നത് പോലെ; റിമ സമൂഹത്തിന് മോശമായ സന്ദേശം നല്‍കുന്നുവെന്ന് കമന്റ്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബുവിനൊപ്പം റഷ്യയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടര്‍. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മോശമായ സന്ദേശം സമൂഹത്തിന് നല്‍കുന്നുവെന്നുള്ള തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഈ പ്രദര്‍ശനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഒരു ആത്മനിര്‍വൃതി അല്ലേ…?’

‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂക്കി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം ചര്‍ദ്ദിക്കുന്ന സമയം ജിം പോയാല്‍ ഉപകാരമായേനെ….’ എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് വന്ന കമന്റുകള്‍. എന്നാല്‍ ഈ കമന്റുകള്‍ക്ക് റിമ മറുപടി നല്‍കിയിട്ടില്ല.