ആ അവസ്ഥയില്‍ അവളെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല ; സാമന്തയെ കുറിച്ച് സുഹൃത്ത്

എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്ന മയോസൈറ്റിസ് രോഗമാണ് നടി സാമന്തയ്ക്ക് . അടുത്തിടെ താരം മാധ്യമങ്ങള്‍ക്ക് തന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും വിവരിച്ച് നല്‍കിയ അഭിമുഖം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടിയെക്കുറിച്ച് ഉറ്റ സുഹൃത്തുക്കളില്‍ ഒരാളും നടിയുമായ വിജെ രമ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ജിമ്മില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഒരുമിച്ചായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. അന്ന് മുതലുള്ള സൗഹൃദമാണ്. എപ്പോള്‍ ചെന്നൈയ്ക്ക് വരാന്‍ തീരുമാനിച്ചാലും രണ്ട് ദിവസം മുമ്പ് സാമന്ത എന്നെ വിളിച്ച് അക്കാര്യം പറയും.’

ആദ്യമായി ഞാന്‍ ഒരു അഭിമുഖം എടുക്കാന്‍ പോയപ്പോള്‍ ഇമോഷണലായി. അത് സാമന്തയുടേതാണ്.’ സാമന്തയെ കണ്ടതും കെട്ടിപിടിച്ച് കരഞ്ഞു. അന്ന് ആ അഭിമുഖത്തില്‍ ഞാന്‍ സാമന്തയോട് ചോദിച്ച ചോദ്യങ്ങള്‍ നേരത്തെ എഴുതി തയ്യാറാക്കിയതായിരുന്നില്ല. സാമന്തയോട് സംസാരിച്ചുകൊണ്ടിരിക്കവെ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. എനിക്ക് അറിയാവുന്ന സാമന്തയെ അല്ല അന്ന് ഞാന്‍ അവിടെ കണ്ടത്.’

‘പവര്‍ഫുള്ളും പ്രചോദനമേകുന്നതുമായ സ്വഭാവത്തിന് ഉടമയാണ് എനിക്ക് അറിയാവുന്ന സാമന്ത. അതുകൊണ്ട് തന്നെ അന്ന് കണ്ട സാമന്തയെ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. അവള്‍ എന്തായാലും തിരിച്ച് വരും. അത് എനിക്ക് ഉറപ്പാണ്. ഇന്നല്ലെങ്കില്‍ നാളെ ശരിയാകും എന്ന രീതിയില്‍ സാമന്തയുടെ അസുഖത്തെ കുറിച്ച് പറയാനാവില്ല.

അതിനൊരു പ്രോസസുണ്ട്. പക്ഷെ സാമന്ത തീര്‍ച്ചയായും സുഖം പ്രാപിക്കും അത് എനിക്ക് അറിയാം.’ രമ്യ കൂട്ടിച്ചേര്‍ത്തു.