നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം, എന്നാല്‍ ഇത് നിങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും; സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്

ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ എന്നും വിവാദങ്ങളില്‍ നിറയാറുള്ള താരമാണ്. വിമര്‍ശനങ്ങളും ട്രോളുകളും എത്താറുണെങ്കിലും പുതിയ ഗ്ലാമര്‍ ഔട്ട്ഫിറ്റുകളുമായി ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഫാഷന്‍ പരീക്ഷണത്തിന്റെ പേരില്‍ ഉര്‍ഫിയെ അഭിനന്ദിച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍.

സ്പ്ലിറ്റ്‌സ്‌വില്ല എന്ന ഷോയ്ക്കിടെയാണ് ഉര്‍ഫിയെ ജഡ്ജ് ആയ സണ്ണി ലിയോണ്‍ അഭിനന്ദിച്ചത്. അരയന്നങ്ങളുടെ ഡിസൈനുള്ള ഉര്‍ഫിയുടെ കറുപ്പ് വസ്ത്രമാണ് സണ്ണിക്ക് ഇഷ്ടപ്പെട്ടത്. അഭിനന്ദിച്ചതോടെ ഉര്‍ഫി അതിന് മറുപടിയും നല്‍കുന്നുണ്ട്.

”ഉര്‍ഫി നിങ്ങളുടെ വസ്ത്രം അതിശയകരവും ബീച്ച്വെയര്‍ പോലെ മികച്ചതുമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഇത് മനോഹരമായിരിക്കുന്നു” എന്നാണ് സണ്ണി പറഞ്ഞത്. തന്റെ വസ്ത്രങ്ങളോട് സണ്ണിക്ക് മത്സരിക്കാനാവില്ല എന്നാണ് ഉര്‍ഫി പറയുന്നത്.

”വസ്ത്രധാരണത്തിന് പേരു കേട്ടയാളാണ് ഞാന്‍. നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല. പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കുമത്” എന്നാണ് ഉര്‍ഫിയുടെ മറുപടി. അതേസമയം, ഉര്‍ഫിക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്തെത്തിയിരുന്നു.

ഉര്‍ഫിയുടെ വസ്ത്രധാരണം പുരുന്‍മാരെ വഴി തെറ്റിക്കും എന്നാണ് ചേതന്‍ ഭഗത് പറഞ്ഞത്. റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചേതന്റെ പ്രതികരണമെന്ന് ഉര്‍ഫി പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.