2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ അവസാനിച്ചപ്പോൾ 2 -1 എന്ന നിലയിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ മലയാളി ആരാധകർക്ക് നിരാശയായി സഞ്ജു സാംസൺ ആദ്യ മൂന്നു മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

ഫിനിഷർ റോളിൽ ജിതേഷ് ശർമയെയാണ് ടീം ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കില്ലെന്ന സൂചനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ്മ.

അഭിഷേക് പറയുന്നത് ഇങ്ങനെ:

” എന്നെ വിശ്വസിക്കൂ, ടി20 ലോകകപ്പിലും അതിനു മുമ്പുള്ള പരമ്പരയിലും നമ്മുടെ ടീമിനെ വിജയിപ്പിക്കാൻ പോകുന്നത് സൂര്യയും ഗില്ലുമായിരിക്കും. ഞാൻ വളരെക്കാലമായി അവരോടൊപ്പം കളിക്കുന്നു, പ്രത്യേകിച്ച് ശുഭ്മൻ. അതിനാൽ ഏത് ടീമായാലും ഏത് മത്സരങ്ങളായാലും ഗില്ലിന് വിജയിക്കാനാകുമെന്ന് എനിക്കറിയാം” അഭിഷേക് പറഞ്ഞു.

Read more

അഭിഷേകിന്റെ ഈ പ്രസ്താവനയിൽ നിന്ന് ടീം മാനേജ്‌മെന്റ് ഇപ്പോഴും ശുഭ്മൻ ഗില്ലിൽ ആത്മവിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കാം. അത്തരമൊരു സാഹചര്യത്തിൽ സഞ്ജു സാംസണ് ലോകകപ്പ് ടീമിലും ബെഞ്ചിൽ ഇരിക്കേണ്ടി വന്നേക്കാം.