'സ്ഫടികം' സ്പിരിറ്റില്‍ ആക്ഷനുമായി വിനായകന്‍; 'തൊട്ടപ്പന്‍' ടീസര്‍

വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്റെ ടീസര്‍ റിലീസ് ചെയ്തു. സ്ഫടികം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിനുള്ളിലെ സംഘടന രംഗങ്ങളാണ് ടീസറില്‍ കാണിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് ഒന്നര ലക്ഷത്തിന് മേല്‍ കാഴ്ചക്കാരുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ടീസര്‍ മൂന്നാമതുണ്ട്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.