''ഈ കപ്പിച്ചിനോ മറ്റേ ലവ് ഇടുന്നതല്ലേ അതില്‍ ഒരു അമ്പും വില്ലും കൂടി ഇട്ട് തരാന്‍ പറ്റുമോ''; വികൃതിയുടെ സക്‌സസ് ടീസര്‍

കൊച്ചി മെട്രോയില്‍ കിടന്നുറങ്ങിയ എല്‍ദോയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോള്‍ പ്രേക്ഷകരും ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളയാണ് തീയേറ്ററുകളില്‍ വികൃതി വിജയക്കുതിപ്പ് തുടരുകയാണ്. പ്രേക്ഷകന്റെ ഉള്ള് നിറക്കുന്ന കഥയുമായി വിജയകരമായി പ്രദര്‍ശനം തുടരുന്ന വികൃതിയുടെ സക്‌സസ് ടീസര്‍ അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

സൗബിന്‍ ഷാഹിറും നായികയായ വിന്‍സി അലോഷ്യസും ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായെത്തിയത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തിയത്.

സുരാജിന്റെ സംസാരശേഷിയില്ലാത്ത ഭാര്യയായി സുരഭി ലക്ഷ്മിയാണ് വേഷമിട്ടത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.