മതിയോളം കാണാനായില്ല; വികൃതിയുടെ മേക്കിംഗ് വീഡിയോ

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് “വികൃതി”. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ”

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായെത്തിയത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തിയത്. സുരാജിന്റെ സംസാരശേഷിയില്ലാത്ത ഭാര്യയായി സുരഭി ലക്ഷ്മിയാണ് വേഷമിട്ടത്.

വിന്‍സി അലോഷ്യസ്, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.