'ഈ വിക്രത്തെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്...'; മഹാന്‍ പ്രേക്ഷക പ്രതികരണം

വിക്രം ചിത്രം ‘മഹാന്’ ഗംഭീര പ്രതികരണങ്ങള്‍. വിക്രത്തിന്റെ തിരിച്ചു വരവ് എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നതായിരുന്നു മഹാന്റെ ഹൈലൈറ്റ്.

ശാരീരികമായ മേക്കോവര്‍ അല്ലാതെ വിക്രത്തിലെ അഭിനേതാവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജെന്ന് ആ പ്രതീക്ഷ വിക്രം കാത്തെന്നും ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ട്വീറ്റ് ചെയ്തു. ഈ വിക്രത്തെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്… എന്ന് ആരാധകര്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ ആണെന്ന് വിക്രം വീണ്ടും തെളിയിച്ചുവെന്ന് വിഗ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു. ഒരു അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെടുന്ന ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ദാദ എന്നാണ് ധ്രുവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.